മുക്കം (കോഴിക്കോട്) : (kozhikode.truevisionnews.com) വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പിടികൂടിയത്.
കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്നതെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കറങ്ങുകയും ചെയ്തെന്നാണു നാട്ടുകാര്‍ പറയുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ് ചെയ്തു.
#Locals #arrest #year #oldman #harassing #year #old #girl #phone #roaming #house