കോഴിക്കോട് : (kozhikode.truevisionnews.com) പേരാമ്പ്രചങ്ങരോത്ത് കഞ്ചാവുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് പിടിയിൽ. വേളം പഴശ്ശി നഗർ കുണ്ടു വീട്ടിൽ രാഹുൽ രാജു (27) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്‌ടർ ബേബി കെ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ ചങ്ങരോത്ത് കുന്നശ്ശേരി വെള്ളക്കൊലിത്താഴത്ത് -പടിഞ്ഞാറെച്ചാലിൽ മുക്ക് റോഡരികിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് യുവാവിനെതിരെ U/S20 (b)II(A) of NDPS CR NO: 19/2025 പ്രകാരം രജിസ്റ്റർ ചെയ്തു.
പിടിച്ചെടുത്ത കഞ്ചാവും യുവാവിൻ്റെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർമാരായ രാജു.എൻ, സബീറലി പി.കെ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് കുമാർ, ഷബീർ എം.പി, ലിനീഷ്.കെ, സി.ഇ.ഒ ഡ്രൈവർ പ്രശാന്ത് എ.ജെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
#Youth #arrested #ganja #Perambra #Kozhikode