കോഴിക്കോട് : (kozhikode.truevisionnews.com) തെലങ്കാനയിൽ നടന്ന ദേശീയ മിനി ത്രോബോൾ ട്രയങ്കുലർ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം.
അതിൽ കോഴിക്കോട് ജില്ലയുടെ ഭാഗമായി കൊച്ചു മിടുക്കൻ ആര്യനും. അതി ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
അയ്യത്താൻ ഗോപാലൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ താരം കേരള ത്രോബോൾ ടീമിലെ അംഗമാണ്.
കേരള ടീമിലെ ഏക കോഴിക്കോടുകാരനായ ആര്യൻ ജന്മനാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
#Pride #one #hometown #Aryan #confirms #Kozhikode #place #Telanganatoo