---
title: "കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം"
english_title: "#Bus #hits #accident #crossing #road #koilandi #pedestrian"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/273991/bus-hits-accident-crossing-road-koilandi-pedestrian"
published_at: "2025-03-02T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c46da70f4e7_dsds.jpg"
keywords: []
---

# കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരൻ ബസ്സിടിച്ച് മരിച്ചു. പന്തലായനി സ്വദേശി അശോകനാണ് മരിച്ചത്. 

## Article Content

**കോഴിക്കോട്: [** കോഴിക്കോട് കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരൻ ബസ്സിടിച്ച് മരിച്ചു. പന്തലായനി സ്വദേശി അശോകനാണ് മരിച്ചത്. 

കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വൈകാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/273991/bus-hits-accident-crossing-road-koilandi-pedestrian)