---
title: "മേപ്പയ്യൂർ പുറക്കാ മലയിൽ സംഘർഷാവസ്ഥ; കരിങ്കൽ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ സംരക്ഷണ സമതി"
english_title: "#Tension #prevails #Kozhikode #MeppayyurPurakkamalai #JanakaSamadhi #strongly #protests #against #granitemining"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/274364/tension-prevails-kozhikode-meppayyurpurakkamalai-janakasamadhi-strongly-protests-against-granitemining"
published_at: "2025-03-04T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b281426c9_dsfdsf.jpg"
keywords: []
---

# മേപ്പയ്യൂർ പുറക്കാ മലയിൽ സംഘർഷാവസ്ഥ; കരിങ്കൽ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ സംരക്ഷണ സമതി

> **Lead Summary:** **മേപ്പയ്യൂർ( കോഴിക്കോട്) : [** വിവാദമായ പുറക്കാമല ഖനന മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. കരിങ്കൽ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ സംരക്ഷണ സമതി രംഗത്ത്.

## Article Content

**മേപ്പയ്യൂർ( കോഴിക്കോട്) : [** വിവാദമായ പുറക്കാമല ഖനന മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. കരിങ്കൽ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ സംരക്ഷണ സമതി രംഗത്ത്.

ക്വാറി മാഫിയയുടെ ഖനന പ്രവർത്തി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചവരും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പുറക്കാമലയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

പൊലീസ് സംരക്ഷണയിൽ പ്രവർത്തി ആരംഭിക്കാനാണ് ക്വാറി അധികൃതർ ശ്രമിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

പ്രതിഷേധക്കാരുടെ വൻ ജനാവലിയുള്ളതിനാൽ മേപ്പയൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/274364/tension-prevails-kozhikode-meppayyurpurakkamalai-janakasamadhi-strongly-protests-against-granitemining)