സ്വകാര്യ സര്‍വ്വകലാശാലകള്‍ വരണം - ഡോ. ടി.പി. ശ്രീനിവാസന്‍

സ്വകാര്യ സര്‍വ്വകലാശാലകള്‍ വരണം - ഡോ. ടി.പി. ശ്രീനിവാസന്‍
Mar 1, 2025 10:49 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) സ്വകാര്യ സര്‍വ്വകലാശാലകള്‍ വരണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ഡോ. ടി.പി. ശ്രീനിവാസന്‍. മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (മാഗ്‌കോം) കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കിയ റിപ്പോര്ട്ട് വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍കരണം എന്ന കാര്യത്തില്‍ ഊന്നിയതായിരുന്നു. അതില്‍ ഊന്നിക്കൊണ്ടുള്ള ആറ് വിഷയങ്ങളില്‍ ഒന്നു മാത്രമായിരുന്നു സ്വകാര്യ സര്‍വ്വകലാശാലകള്‍.

എന്നാല്‍ ആ വിഷയത്തെ എതിര്‍ക്കുകയും വിവാദമുയര്‍ത്തുകയും ചെയ്തവരാണ് ഇപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ വേണമെന്ന ആവശ്യമുന്നയിക്കുന്നത്. അന്ന് സ്വകാര്യ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പേരില്‍ തന്നെ കൈയേറ്റം ചെയ്യുക പോലുമുണ്ടായി.

കമ്പ്യൂട്ടറായാലും സ്വകാര്യ സര്‍വ്വകലാശാലയായാലും അങ്ങനെ പലതിനെയും ആദ്യം എതിര്‍ക്കുകയും പത്ത് വര്‍ഷം കഴിഞ്ഞ് ആശ്‌ളേഷിക്കുകയും ചെയ്യുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സര്‍വ്വകലാശാലകള്‍ കൊണ്ടു വരുന്നതിന് കാലതാമസമുണ്ടാക്കിയതു കൊണ്ട് വലിയ നഷ്ടങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. ഇന്ന് വളരെയധികം കുട്ടികള്‍ വിദേശങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നു. അത് മോശം കാര്യമല്ലെങ്കിലും നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ കുട്ടികളില്ലാതാകുന്നത് ആശാസ്യമല്ല.

അത്രയധികമാണ് വിദേശങ്ങളിലേക്കുള്ള ഒഴുക്ക്. സ്വകാര്യ സര്‍വ്വകലാശാല സംബന്ധിച്ച് തങ്ങള്‍ രൂപീകരിച്ചത് ഇന്നത്തേതിനേക്കാള്‍ വളരെ ലിബറലായ ബില്ലാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസി നിയമ ഭേദഗതിയുടെ കരട് രേഖ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. സാജു, കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. യുജിസി കരടു രേഖയെ എതിര്‍ക്കുന്നവര്‍ക്ക് അതിലെ ഏത് നിര്‍ദ്ദേശമാണ് അംഗീകരിക്കാനാവാത്തതെന്ന് പ്രത്യേകമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോ. കെ.കെ. സാജു പറഞ്ഞു.

വിസി നിയമനം സംബന്ധിച്ചാണ് എതിര്‍പ്പുകളുയരുന്നത്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ മുന്‍കാല വ്യവസ്ഥകളില്‍ നിന്ന് കാതലായ മാറ്റമൊന്നും കരട് രേഖയിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വ്വകലാശാലകളുടെ ഗുണനിലവാരം ഉയര്‍ത്തുകയും വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി അവയെ മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് യുജിസി കരട് രേഖ പുറത്തിറക്കിയതെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും ടി.പി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

#Private #universities #DrTPSrinivasan

Next TV

Related Stories
ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റെന്ന് പരാതി; മർദ്ദിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവും സഹോദരനും

Mar 1, 2025 03:57 PM

ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റെന്ന് പരാതി; മർദ്ദിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവും സഹോദരനും

ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് നജീബ് സഹോദരൻ മനാഫ് എന്നിവർ ചേർന്നാണ്...

Read More >>
ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ; ജെ സി ഐ അവാർഡുകൾ പ്രഖ്യാപിച്ചു

Mar 1, 2025 01:57 PM

ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ; ജെ സി ഐ അവാർഡുകൾ പ്രഖ്യാപിച്ചു

കലാരംഗം: എം. കെ. ഇതൾ (യംഗ് അച്ചീവർ അവാർഡ്). സേവന മേഖല: കെ. സുനിത (സല്യൂട്ട് ദി ടീച്ചർ), കെ. മല്ലീനാഥൻ (സല്യൂട്ട് ദി ടീച്ചർ), കെ. രേഷ്മ (സല്യൂട്ട് ദി ടീച്ചർ), എം....

Read More >>
രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6 നും 7നും കോഴിക്കോട്

Mar 1, 2025 01:54 PM

രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6 നും 7നും കോഴിക്കോട്

പുതിയ സംരംഭം തുടങ്ങുന്നവർക്ക് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘടകർ...

Read More >>
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Feb 28, 2025 10:52 PM

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ...

Read More >>
കാണാതായ വയോധികന്റെ മൃതദേഹം കൂട്ടാലിട കനാലിനരികിൽ കണ്ടെത്തി

Feb 27, 2025 08:17 PM

കാണാതായ വയോധികന്റെ മൃതദേഹം കൂട്ടാലിട കനാലിനരികിൽ കണ്ടെത്തി

കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടതായും പിന്നീട് ഇവിടെയുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതായും ആളുകള്‍...

Read More >>
ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് സീസൺ 6 – 2025 വിജയികളെ പ്രഖ്യാപിച്ചു

Feb 26, 2025 09:13 PM

ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് സീസൺ 6 – 2025 വിജയികളെ പ്രഖ്യാപിച്ചു

യെസ് ഇന്ത്യ മുൻ പ്രസിഡന്റ് അക്ഷയ് കുമാർ സ്വാഗത പ്രസംഗം...

Read More >>
Top Stories










News Roundup