---
title: "രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6 നും 7നും കോഴിക്കോട്"
english_title: "#Business #Kerala #GulfIndianTradeExpo #December #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/273758/business-kerala-gulfindiantradeexpo-december-kozhikode"
published_at: "2025-03-01T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c44607433_55.jpg"
keywords: []
---

# രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6 നും 7നും കോഴിക്കോട്

> **Lead Summary:** **കോഴിക്കോട് : [**ബിസിനസ് കേരളയുടെ ആഭിമുഖ്യത്തിൽ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ- 2025 ഡിസംബർ 6നും 7നും സരോവരം കാലിക്കറ്റ് ട്രൈഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കോഴിക്കോട് : [**ബിസിനസ് കേരളയുടെ ആഭിമുഖ്യത്തിൽ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ- 2025 ഡിസംബർ 6നും 7നും സരോവരം കാലിക്കറ്റ് ട്രൈഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകളെ ഏകോപിപ്പിച്ചു സഹകരണം വളർത്തി കൂട്ടായ വിജയം കൈവരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ മുതൽ ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രോജക്ട് അവതരണങ്ങൾ, നിക്ഷേപകരുടെ സംഗമങ്ങൾ,അവാർഡ് നൈറ്റ് തുടങ്ങിയവ ഈ പരിപാടിയിലൂടെ സംഘടിപ്പിക്കും.

മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്സ്, ഫര്‍ണീച്ചേഴ്സ്, ബിൽഡിംഗ് മെറ്റീരിയൽ, ബില്‍ഡേഴ്സ്, അഗ്രികൾച്ചർ, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, എന്നിവ ഉൾപ്പടെ വിവിധ മേഖലകളിലെ 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ, തുടങ്ങിയവ സജ്ജീകരിക്കും.

ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാർഡ് നൽകി ആദരിക്കും. 6ന് രാവിലെ 11 ന് എക്സ്പോ തുടങ്ങും 7 ന് വൈകീട്ട് 6 ന് അവാർഡ് നൈറ്റും നടക്കും. എക്സ്പോയിൽ പ്രവേശന സൗജന്യം. പുതിയ സംരംഭം തുടങ്ങുന്നവർക്ക് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘടകർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 7511188200 , 7511199201.

വാർത്ത സമ്മേളനത്തിൽ ബിസിനസ് കേരള ഫൗണ്ടർ ആൻ്റ് ചെയർമാൻ ഇ പി നൗഷാദ്, കെ പി സക്കീർ ഹുസൈൻ,ബിസിനസ്‌ കേരള കോ - ഫൗണ്ടർ, ഹാഷിർ അബ്ദുള്ള, ബിസിനസ്‌ കേരള പാർട്ടണർ, ടിപി നീഗീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/273758/business-kerala-gulfindiantradeexpo-december-kozhikode)