---
title: "ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ; ജെ സി ഐ അവാർഡുകൾ പ്രഖ്യാപിച്ചു"
english_title: "#Inauguration #JCIFarooqCollege #officials #tomorrow #JCIAwards #Announced"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/273759/inauguration-jcifarooqcollege-officials-tomorrow-jciawards-announced"
published_at: "2025-03-01T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c50c24c10_778.jpg"
keywords: []
---

# ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ; ജെ സി ഐ അവാർഡുകൾ പ്രഖ്യാപിച്ചു

> **Lead Summary:** **കോഴിക്കോട് : [** ജെസിഐ ഇന്റർനാഷണലിന് കീഴിലുള്ള ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കോഴിക്കോട് : [** ജെസിഐ ഇന്റർനാഷണലിന് കീഴിലുള്ള ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ. അശ്വിൻ നാഥ് (പ്രസിഡന്റ്) പി. ടി. ജിതിൻ ചന്ദ്ര (സെക്രട്ടറി) എം. വരുൺ (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 18 അംഗ ഭരണ സമിതിയാണ് ചുമതല ഏൽക്കുന്നത്. വൈകിട്ട് 06:30 ന് ഫറോക്ക് കരുവൻതിരുത്തി ഫെറിലാൻഡിൽ വെച്ചു നടക്കുന്ന അശ്വമേധം സ്ഥാനാരോഹണ ചടങ്ങ് മുൻ ദേശീയ ചെയർമാൻ കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യും.

മേഖലാ പ്രസിഡന്റ് ഇ. വി. അരുൺ സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിക്കും, ദേശീയ കോർഡിനേറ്റർ എസ്. വർഷ മുഖ്യ പ്രഭാഷണം നടത്തും. 2024 ജെസിഐ ഫാറൂഖ് കോളേജ് പ്രസിഡന്റ് എൻ. വി. സപ്ന അധ്യക്ഷത വഹിക്കും.

ചടങ്ങിൽ ബിസിനസ്സ്, കല ,മാധ്യമ ,സാമൂഹിക സാംസ്കാരിക, രംഗത്തെ പ്രതിഭകളെ അവാർഡ് നൽകി ആദരിക്കും. ബിസിനസ്സ് മേഖല: ഒ. ടി. ഭവിൻ (ടോബിപ്പ്), കെ. ആർ. തമ്പി (ടോബിപ്പ്), കെ. ടി. സുലൈഖ (ടോബിപ്പ്), ബി. പൂനം ദേശായി (സിവൈഇ), കെ. എം. സ്മിത (സിവൈഇ), ടി. ബിജേഷ് (കമാൽപത്ര), പി. രാജീവ് (കമാൽപത്ര).മാധ്യമ മേഖല: സന്തോഷ് വേങ്ങേരി (മലയാള മനോരമ മീഡിയ എക്സലൻസ്), കെ. അജിത് കുമാർ (മാതൃഭൂമി മീഡിയ എക്സലൻസ്), അജീഷ് അത്തോളി (ജീവൻ ടിവി -മീഡിയ എക്സലൻസ്), എസിവി ന്യൂസ് (മീഡിയ എക്സലൻസ്). ഗവേഷണ മേഖല: എ. ചൈത്ര (ഒവൈപി).

കലാരംഗം: എം. കെ. ഇതൾ (യംഗ് അച്ചീവർ അവാർഡ്). സേവന മേഖല: കെ. സുനിത (സല്യൂട്ട് ദി ടീച്ചർ), കെ. മല്ലീനാഥൻ (സല്യൂട്ട് ദി ടീച്ചർ), കെ. രേഷ്മ (സല്യൂട്ട് ദി ടീച്ചർ), എം. പ്രഭാകരൻ (സല്യൂട്ട് ദി സൈലന്റ് സ്റ്റാർ), ഇലവ് ചുള്ളിപ്പറമ്പ് (സല്യൂട്ട് ദി സൈലന്റ് സ്റ്റാർ).

പിആർ ആൻഡ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്: അനു പൊയിലിൽ (ഡിജി ഇൻഫ്ലുവെൻസർ അവാർഡ്) ബിസിനസ്സ് മാധ്യമ കർമ്മ ശ്രേഷ്ഠ അവാർഡ് ജയാതാക്കൾക്ക് 10,001 രൂപയും പ്രശസ്തി പത്രവും മുഖ്യാതിഥി കെ. പ്രമോദ് കുമാർ സമ്മാനിക്കും. ചാലപ്പുറം അച്യുതൻ ഗേൾസ് എച്ച് എസ് എസ് കരിങ്കല്ലായി യുപി സ്കൂൾ വൺ എല്ലോ വൺ സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ ഏറ്റെടുക്കാൻ പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് കെ. അശ്വിൻ നാഥ്, നിയുക്ത സെക്രട്ടറി പി. ടി. ജിതിൻ ചന്ദ്ര, നിയുക്ത ട്രഷറർ എം. വരുൺ, സ്ഥാപക പ്രസിഡന്റ് കെ. ശ്രീജിൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/273759/inauguration-jcifarooqcollege-officials-tomorrow-jciawards-announced)