---
title: "ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് സീസൺ 6 – 2025 വിജയികളെ പ്രഖ്യാപിച്ചു"
english_title: "#DrKMAbubakar #MemorialAllKeralaCareerQuiz #Season #Winners #Announced"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/273154/drkmabubakar-memorialallkeralacareerquiz-season-winners-announced"
published_at: "2025-02-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf369cc14fb_aa2.jpg"
keywords: []
---

# ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് സീസൺ 6 – 2025 വിജയികളെ പ്രഖ്യാപിച്ചു

> **Lead Summary:** **കോഴിക്കോട്: [ ** ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് – 2025 ഫെബ്രുവരി 26-ന് കോഴിക്കോട് സിജിയിൽ വെച്ച് നടന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇൻ ഇന്ത്യ പ്രസിഡന്റ് എ.ബി മൊയ്‌ദ്ധീൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കോഴിക്കോട്: [ ** ഡോ. കെ.എം. അബൂബക്കർ സ്‌മാരക അഖില കേരള കരിയർ ക്വിസ് – 2025 ഫെബ്രുവരി 26-ന് കോഴിക്കോട് സിജിയിൽ വെച്ച് നടന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇൻ ഇന്ത്യ പ്രസിഡന്റ് എ.ബി മൊയ്‌ദ്ധീൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിക്ക് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് ഹിന്ദി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി ശ്രീ. അനൂപ് നേതൃത്വം നൽകി. കേരളത്തിലെ നിരവധി കോളേജുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു.

ക്വിസിൽ മുഹമ്മദ് അബ്ദുറഹിമാൻ ഓർഫനേജ് മണാശേരി കോളേജ് (MAMO) , ലെ മുഹമ്മദ് റാഷിദ് കെ & മുഹമ്മദ് ഷാനിദ് കെ എന്നിവർ ഒന്നാം സ്ഥാനം നേടി. ഫാറൂഖ് കോളേജിലെ അമൽ ഹസിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലബാർ ക്രിസ്ത്യൻ കോളേജിന്റെ വിസ്മയ & ശ്രീരാഗ് മൂന്നാം സ്ഥാനം നേടി.

യെസ് ഇന്ത്യ മുൻ പ്രസിഡന്റ് അക്ഷയ് കുമാർ സ്വാഗത പ്രസംഗം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/273154/drkmabubakar-memorialallkeralacareerquiz-season-winners-announced)