കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് കൂട്ടാലിട നരയം കുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. മൊട്ടമ്മൽപ്പൊയിൽ മാധവൻ(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതൽ കാണാതായത്.
കാണാതാകുമ്പോൾ ചുവന്ന മുണ്ടും ഒരു ഇളം കളർ ലൈൻ ഷർട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തെ തുടർന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവർ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.
#Elderly #resident #Kozhikode #reported #missing