കൊയിലാണ്ടി: (kozhikode.truevisionnews.com) ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുതുന്നതിനായി എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
എം എസ് എഫ് സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. ഫസീഹ് സി അദ്ധ്യക്ഷനായി.
അദ്നാൻ മുഹമ്മദ്, അൻസിൽ കീഴരിയൂർ, ദാവൂദ് ഇബ്രാഹിം, റസീൻ, നിഹാൽ കലാം എന്നിവർ വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും പറഞ്ഞു.
#Constituency #MSF #organized #CentralUniversity #OrientationClass