കോഴിക്കോട് : (kozhikode.truevisionnews.com) ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രിയതക്കെതിരെ , പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ യുഡിഎഫ് പ്രക്ഷോഭയാത്ര കാട്ടിലപ്പിടികയിൽ ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് മണ്ഡലം ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് സിക്രട്ടറി റഷീദ് വെങ്ങളം മുഖ്യഭാഷണം നടത്തി. ശശിധരൻ കുനിയിൽ, അനസ് കാപ്പാട്, അബ്ദുൾഹാരിസ്. ഷബീർ എളവന ക്കണ്ടി, , ശിവദാസൻ വാഴയിൽ, എടി ബിജു, റസീന ഷാഫി, ശ്രീജ കണ്ടിയിൽ സംസാരിച്ചു.
എം.പി മൊയ്തീൻ കോയ സ്വാഗതവും അനിൽ പാണലിൽ നന്ദിയും പറഞ്ഞു.
#UDF #inaugurated #rally