നടുവണ്ണൂർ: (kozhikode.truevisionnews.com) 2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അമ്മിച്ച്യത്ത് മുക്ക്- കച്ചേരി താഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഭരണസമിതിയംഗം ഷാഹിന കെ ആദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത് , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സി സുരേന്ദ്രൻ മാസ്റ്റർ, ഭരണ സമിതിയംഗം രജില.പി.പി, വി.പി.സുനിൽ, വി.പി. മായൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഷറഫ് പനിച്ചിയിൽ സ്വാഗതവും രവി കച്ചേരി നന്ദിയും രേഖപ്പെടുത്തി .
#Construction #included #annualplan #AmmichyathMukk #Kacheri #Road #inaugurated