അത്തോളി : ( kozhikode.truevisionnews.com) ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ ഉടൻ നിയമിക്കുക, യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്തിനോടുള്ള ഇടതു സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അത്തോളി പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഏഴുമാസമായി പഞ്ചായത്തിൽ സെക്രട്ടറിയും അസി സെക്രട്ടറിയുമില്ല. ഡിസിസി ജന. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ വി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു.
ജൈസൽ അത്തോളി, സുനിൽ കൊളക്കാട്, ടി പി. ഹമീദ്, എ.പി അബ്ദുറഹിമാൻ, ബിന്ദു രാജൻ, സി.കെ റിജേഷ്, അജിത് കരുമുണ്ടേരി, ഇയ്യാങ്കണ്ടി മുഹമ്മദ് , കവലയിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.
#secretary #GramPanchayat #Atholi #UDF #strike