കോക്കല്ലൂർ: (kozhikode.truevisionnews.com) രക്തദാനത്തിന്റെ പ്രാധാന്യം കുട്ടികളിലും പൊതു സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോക്കല്ലൂർ ഗവൺമെന്റ് എച്ച് എസ് എസ് നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ജീവദ്യുതി രക്തദാന ക്യാമ്പിന് തുടക്കമായി.
എൻ എസ് എസ് യൂണിറ്റും പോലീസ് വകുപ്പും മലബാർ മെഡിക്കൽ കോളേജും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുട്ടികൾ അവരുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും സ്കൂളിൽ എത്തിച്ചാണ് രക്ത ദാനത്തിന് ആളുകളെ കണ്ടെത്തിയത്.
പതിമൂന്നാമത് തവണ രക്തദാനം നടത്തിക്കൊണ്ട് ജീവദ്യുതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് അജീഷ് ബക്കീത്ത അധ്യക്ഷം വഹിച്ചു. എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി.
ഡോ വി.ജെ അരുൺ, ബ്ലഡ് ബാങ്ക് ഇൻ ചാർജ് കെ എം സിന്ധുജ, പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ എന്നിവർ നേതൃത്വം നൽകി.
#BloodDonationCamp #jointly #organized #NSS #MalabarMedicalCollege #started