#EduCare2024 | തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി എംഎൽഎ

#EduCare2024 | തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി എംഎൽഎ
Jul 17, 2024 05:04 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എജുകെയർ 2024 ന്റെ കീഴിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ സ്കൂളുകൾ നോക്കാൻ ആളുണ്ട്. പണ്ട് ഇങ്ങനെ ആയിരുന്നില്ല. സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും വലിയ മാറ്റം ഉണ്ടായതായി എംഎൽഎ ചൂണ്ടിക്കാട്ടി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു.

പദ്ധതി കോർഡിനേറ്റർ പ്രവീൺകുമാർ വി വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു. ആകെ 133 വിദ്യാലയങ്ങൾ അനുമോദനം ഏറ്റുവാങ്ങി.

പോക്സോ ആക്ടിനെക്കുറിച്ചും റാഗിംഗ് നിയമവശങ്ങളെ കുറിച്ചും എസിപി (ട്രാഫിക് സൗത്ത്) എ ജെ ജോൺസൺ ക്ലാസ് നയിച്ചു.

വികസനകാര്യ ചെയർപേഴ്സൺ വി പി ജമീല, പൊതുമരാമത്ത് ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ഡിഡിഇ മനോജ് കുമാർ സി, ആർഡിഡി സന്തോഷ് കുമാർ എം എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.

#MLA #intervention #local #bodies #brought #complete #change #education #sector

Next TV

Related Stories
മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

Feb 9, 2025 11:56 PM

മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പദ്ധതി സമർപ്പിച്ചു. മർകസ് ഡയരക്ടർ സി പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം...

Read More >>
കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

Feb 9, 2025 10:24 PM

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും...

Read More >>
ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

Feb 9, 2025 10:19 PM

ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

Feb 9, 2025 08:43 PM

കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും...

Read More >>
ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

Feb 8, 2025 11:09 AM

ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ...

Read More >>
Top Stories