കോഴിക്കോട് : (newskozhikode.in) അശരണർക്ക് ആശ്വാസമാകുന്ന 15 ജീവ കാരുണ്യ പദ്ധതികളുമായി റോട്ടറി കാലിക്കറ്റ് സിറ്റി 10 ആംമത് ഭാരവാഹികൾ ചുമതലയേറ്റു.
ഹോട്ടൽ മലബാർ പാലസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലുഖ്മാൻ പൊന്മാടത്ത് ഉദ്ഘാടനം ചെയ്തു.
റോട്ടറി കാലിക്കറ്റ് സിറ്റി (2023-24)പ്രസിഡന്റ് പി ഇ സുകുമാർ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പുതിയ ഭാരവാഹികളായി സജിൽ നരിക്കോടൻസ് ( പ്രസിഡൻ്റ് ) , എം എസ് രാജീവ് (സെക്രട്ടറി ) , അഡ്വ.രതീഷ് ലാൽ ( ട്രഷറർ ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.
ആസ്റ്റർ മിംസുമായി ചേർന്ന് സൗജന്യ ഹൃദയ ശസ്ത്രക്രിയ ലിറ്റിൽ ബീറ്റ്സ് പദ്ധതി സംബന്ധിച്ചുള്ള ധാരണ പത്രം റോട്ടറി കാലിക്കറ്റ് സിറ്റിയും ആസ്റ്റർ മിംസും പരസ്പരം കൈമാറി.
റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ കെ ശ്രീധരൻ നമ്പ്യാർ ,ഡോ. രാജേഷ് സുഭാഷ് , സോണൽ കോർഡിനേറ്റർ ക്യാപ്റ്റൻ കെ കെ ഹരിദാസ് , ജി ജി ആർ പി കെ സുരേഷ് , റോട്ടറി അസി ഗവർണർ അഡ്വ. വി വി ദീപു, ചാർട്ടർ പ്രസിഡൻ്റ് സി എം ഉദയഭാനു , ഇലക്റ്റഡ് പ്രസിഡൻ്റ് ഇ ബി രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബാലുശ്ശേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഒരു ലക്ഷം രൂപയുടെ സഹായ പദ്ധതി 'അരികെ ', തുക യൂണിറ്റ് ചെയർമാൻ പി ഫൈസലും 'ഏറ്റുവാങ്ങി.
ഡോ. അഗർവാൾ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ 'കാഴ്ച' പദ്ധതി.
മെഡിക്കൽ കോളേജ് ക്യാൻസർ സെന്ററിൽ വാട്ടർ പ്യൂരിഫെയർ നൽകുന്ന 'ഇലക്സിയർ' , കോട്ടൂളി കേരള വനവാസി വികാസ് കേന്ദ്രത്തിലും എരഞ്ഞിക്കൽ ഗവ. യു പി സ്ക്കൂളിലും നടപ്പാക്കുന്ന 'കംമ്പാനിയൻ' , നടക്കാവ് ഗവ. ഗേൾസ് സ്കൂളിൽ മെൻസ്ട്രൽ കപ്പ് നൽകുന്ന പദ്ധതി 'കപ്പ് ഓഫ് ലൈഫ്'.
ചിറ്റലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന 'സ്വപ്ന ഭവനം ', മിയോവാക്കി ഫോറസ്റ്റ് പദ്ധതിയായ 'സാപ്ലിംഗ്' തുടങ്ങി 15 പദ്ധതികൾ പരിചയപ്പെടുത്തി.
#RotaryCalicutCity #officials #charge #projects