#sunshadefell | കോഴിക്കോട് കനത്ത മഴയിൽ വീടിന്‍റെ സണ്‍ഷേഡ് പൊട്ടി ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് പരിക്ക്

#sunshadefell | കോഴിക്കോട് കനത്ത മഴയിൽ വീടിന്‍റെ സണ്‍ഷേഡ് പൊട്ടി ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് പരിക്ക്
Jul 11, 2024 09:49 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു.

കോഴിക്കോട് എലത്തൂര്‍ തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സിമന്‍റ് പാളി വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ അടുക്കള ഭാഗത്ത് നില്‍ക്കുകയായിരുന്ന സുബൈദയുടെ ദേഹത്തേക്ക് പെട്ടന്ന് സണ്‍ഷേഡ് പൊട്ടിവീഴുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ ഹംസ കോയയും മകനും മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ്. ഇന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വരുന്ന ശനിയാഴ്ച കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

#sunshade #house #broke #fell #body #heavyrain #Kozhikode #Housewife #injured

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/- //Truevisionall