---
title: "#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു "
english_title: "#scooter #running #Kozhikode #caught #fire"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/211765/scooter-running-kozhikode-caught-fire"
published_at: "2024-06-12T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669d63a4232f_yyyyyyyyyyyy.jpg"
keywords: []
---

# #fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു 

> **Lead Summary:** **കോഴിക്കോട്: [** ന​ഗരത്തിൽ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു.

## Article Content

**കോഴിക്കോട്: [** ന​ഗരത്തിൽ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു.

നഗരത്തിൽ സ്വർണപ്പണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിനാണ് തീപിടിച്ചത്.

ചിന്താവളപ്പിന് സമീപം ക്രൈംബ്രാഞ്ച് ഓഫീസിനടുത്ത് ബുധനാഴ്ച രാത്രി 8.45-നാണ് സംഭവം.

സ്കൂട്ടറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം റോഡിൽ സൈഡിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, അതിനിടെ വാഹനം പൂർണമായും കത്തി നശിച്ചു. പോലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/211765/scooter-running-kozhikode-caught-fire)