---
title: "#Treatment | കോട്ടപറമ്പ് ആശുപത്രിയില്‍ ലെവല്‍ വണ്‍ വന്ധ്യത ചികിത്സാ സൗകര്യം "
english_title: "#Level #One #Infertility #Treatment #Facility #Kottaparam #Hospital"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/211708/level-one-infertility-treatment-facility-kottaparam-hospital"
published_at: "2024-06-12T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666992e3bee48_jjtr.jpg"
keywords: []
---

# #Treatment | കോട്ടപറമ്പ് ആശുപത്രിയില്‍ ലെവല്‍ വണ്‍ വന്ധ്യത ചികിത്സാ സൗകര്യം 

> **Lead Summary:** **കോഴിക്കോട് : [ **കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രൈമറി ലെവല്‍ വന്ധ്യത നിവാരണ ചികിത്സാ സൗകര്യം.

## Article Content

**കോഴിക്കോട് : [ **കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രൈമറി ലെവല്‍ വന്ധ്യത നിവാരണ ചികിത്സാ സൗകര്യം.

ഞായര്‍ ഒഴികെ എല്ലാ പ്രവർത്തി ദിവസങ്ങളിലും വന്ധ്യത നിവാരണ ക്ലിനിക് പ്രവര്‍ത്തിക്കും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഒപി സമയത്താണ് സേവനങ്ങള്‍ നല്‍കുന്നത്.

ദമ്പതിമാര്‍ക്കുള്ള കൗണ്‍സിലിങ് ഇവിടെ ലഭ്യമാണ്. സ്ത്രികള്‍ക്കുള്ള രക്ത പരിശോധന, ഹോര്‍മോണ്‍ പരിശോധന, ട്യൂബല്‍ ബ്ലോക്ക് പരിശോധന എന്നിവയും ലഭ്യമാണ്.

പുരുഷന്മാര്‍ക്കുള്ള രക്തപരിശോധന, ഹോര്‍മോണ്‍ പരിശോധന, ബീജ പരിശോധന എന്നിവയും നടത്തുന്നുണ്ട്. ബീജ പരിശോധന അഥവാ സെമെന്‍ അനാലിസിസ് എല്ലാ വെള്ളിയാഴ്ചകളിലുമാണ്.

അണ്ഡോല്‍പാദനത്തിനുള്ള മരുന്നുകളും ഹോര്‍മോണ്‍ ഇന്‍ജക്ഷനുകളും ലഭ്യമാണ്. ചികിത്സയുടെ ഭാഗമായുള്ള ഇന്‍ട്രാ-യൂട്ടിറിന്‍ ഇന്‍സെമിനേഷന്‍ ചികിത്സ ഇവിടെ നല്‍കുന്നു.

ഈ പരിശോധനയുടെ ഭാഗമായി പുരുഷബീജം സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് അഡ്മിഷന്‍ ഇല്ലാതെ ഒപി സമയത്ത് തന്നെ ഐ.യുഐ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ ലഭ്യമല്ലാത്ത ലവല്‍ 2 സേവനങ്ങള്‍ക്ക് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യും. അതു വഴി തുടര്‍ചികിത്സ ലഭ്യമാക്കുന്നുണ്ട്.

ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്ക് വന്ധ്യതാ നിവാരണ ചികിത്സ ലഭ്യമാക്കാനുളള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/211708/level-one-infertility-treatment-facility-kottaparam-hospital)