#SnehilKumarSingh | ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കാൻ സർവ്വകക്ഷി തീരുമാനം

#SnehilKumarSingh | ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കാൻ സർവ്വകക്ഷി തീരുമാനം
May 30, 2024 05:15 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിൽ അറിയിക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാർട്ടികളുടെ പ്രകടനങ്ങൾ ഒന്നിച്ചുവരുമ്പോളുള്ള സംഘർഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.

ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) തലത്തിലും ഇത്‌ സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്ന് ജൂൺ നാലിനും ശേഷവും അനിഷ്ടസംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും.

വിജയാഹ്ലാദങ്ങളിലും പ്രകടനങ്ങളിലും മുതിർന്ന, അണികൾക്കുമേൽ നിയന്ത്രണമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

ഇതേ വിഷയത്തിൽ മുൻപ് ജില്ലാ കളക്ടർ തലത്തിലും ഡിഐജി തലത്തിലും രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു.

അതനുസരിച്ച് വടകര ലോക്സഭ മണ്ഡലം പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ രാത്രി ഏഴിന് ശേഷം ഉണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു.

പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യം, നേതാക്കളുടെ വീടിനു മുന്നിലോ പാർട്ടി ഓഫീസിന് മുന്നിലോ ഉള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, വലിയ വാഹനങ്ങളുടെ മുകളിൽ വെച്ചുള്ള ആഹ്ലാദാരവം തുടങ്ങിയവ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേരത്തെ തീരുമാനിച്ചിരുന്നു.

സമാധാനം ഉറപ്പുവരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് എല്ലാ പാർട്ടികളും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു.

നേരത്തെയുള്ള ചർച്ചകളുടെ തുടർച്ചയായി പാർട്ടികളുടെ ജില്ലാ തലം മുതൽ താഴെത്തട്ട് വരെ യോഗം ചേർന്നു പ്രകോപനമുണ്ടാക്കുന്ന യാതൊന്നും പാടില്ല എന്ന സന്ദേശം പ്രവർത്തകരിൽ എത്തിച്ചു നൽകിയതായി നേതാക്കൾ യോഗത്തിൽ അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് ശേഷം അസ്വാരസ്യങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ പോലീസ് എല്ലാ ഒരുക്കങ്ങളും ചെയ്തതായി വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു. പോലീസിന്റെ 80 ശതമാനം മനുഷ്യവിഭവശേഷിയും വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്.

യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമെ, എ ഡി എം അജീഷ് കെ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവർ പങ്കെടുത്തു.

രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് പി മോഹനൻ, കെ കെ മുഹമ്മദ് (സി പി ഐ എം), കെ പ്രവീൺകുമാർ, പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്‌), കെ എ ഖാദർ (മുസ്ലിം ലീഗ്), പി ഗവാസ് (സി പി ഐ), ഇ പ്രശാന്ത് കുമാർ (ബി ജെ പി), കെ കെ അബ്ദുള്ള (ജെ ഡി എസ്) എന്നിവർ സംബന്ധിച്ചു.

#All #parties #decided #inform #police i#advance #joyous #demonstrations

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു - കെ.സുരേന്ദ്രൻ

Jul 26, 2024 02:42 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു - കെ.സുരേന്ദ്രൻ

വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയത് ഭരണഘടനാ ലംഘനമാണ്. ഇതാണ് ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചത്. ഇത് ഇപ്പോൾ കേന്ദ്രം...

Read More >>
#Keralaexpatriategroup | കേന്ദ്ര ബജറ്റ്: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

Jul 26, 2024 01:20 PM

#Keralaexpatriategroup | കേന്ദ്ര ബജറ്റ്: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

മുതലകുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവാസികളാണ്...

Read More >>
#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു

Jul 24, 2024 09:42 PM

#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു

തൊഴിൽ വിതരണത്തിലെ അന്തരം വിശകലന വിധേയമാക്കി, കൂട്ടായ മുന്നേറ്റത്തിലൂടെ നിലവിലുള്ള സംവിധാനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്തി പരിഹാരം...

Read More >>
#traindeath | കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Jul 24, 2024 11:18 AM

#traindeath | കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് ലഭിക്കുന്ന വിവരം....

Read More >>
#MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ്

Jul 23, 2024 08:37 PM

#MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ്

രാജ്യത്തിൻ്റെ നികുതി വരുമാനം ഉയർത്താനും അതേസമയം സാധാരണക്കാരൻ്റെ നികുതിഭാരം കുറയ്ക്കാനം ഈ ബജറ്റിൽ...

Read More >>
#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച

Jul 23, 2024 07:24 PM

#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച

സംസ്ഥാനത്തിന് ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടെ ഗുണവും കേരളത്തിനും ലഭിക്കുമെന്നും അദ്ദേഹം...

Read More >>
Top Stories










News Roundup