---
title: "#drowned | കോഴിക്കോട് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു "
english_title: "#Student #drowned #Kozhikode #temple #pool"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/207353/student-drowned-kozhikode-temple-pool"
published_at: "2024-05-24T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66509d9a22b4a_66.jpg"
keywords: []
---

# #drowned | കോഴിക്കോട് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു.

ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്.

മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/207353/student-drowned-kozhikode-temple-pool)