---
title: "#Kozhikode | കോഴിക്കോട് സാഹിത്യ നഗരം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്"
english_title: "#Kozhikode #LiteraryCity #Official #announcement #today"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/214221/kozhikode-literarycity-official-announcement-today"
published_at: "2024-06-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677b64f7acb0_tt.jpg"
keywords: []
---

# #Kozhikode | കോഴിക്കോട് സാഹിത്യ നഗരം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

> **Lead Summary:** **കോഴിക്കോട്: [ ** സാഹിത്യപ്രേമികൾക്ക് ഇന്ന് ആഘോഷത്തിന്റെ ദിനം. രാജ്യത്ത് ആദ്യമായി, കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു മന്ത്രി എം.ബി.രാജേഷ് നടത്തും.

## Article Content

**കോഴിക്കോട്: [ ** സാഹിത്യപ്രേമികൾക്ക് ഇന്ന് ആഘോഷത്തിന്റെ ദിനം. രാജ്യത്ത് ആദ്യമായി, കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു മന്ത്രി എം.ബി.രാജേഷ് നടത്തും.

തളി കണ്ടംകുളം ജൂബിലി ഹാളിൽ വൈകിട്ട് 5.30നു നടക്കുന്ന പ്രഖ്യാപനത്തിൽ കോർപറേഷൻ വജ്ര ജൂബിലി പുരസ്കാരം (1 ലക്ഷം രൂപ) എം.ടി.വാസുദേവൻ നായർക്കു സമ്മാനിക്കും.

ജൂലൈ 1 മുതൽ 5 വരെ പോർച്ചുഗലിലെ ബ്രാഗായിൽ നടക്കുന്ന യുഎൻ സമ്മേളനത്തിലാണ് യുനെസ്കോയുടെ ഔദ്യോഗിക പദവി കോഴിക്കോട് കോർപറേഷനു ലഭിക്കുന്നത്.

മേയർ ബീന ഫിലിപ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ കോഴിക്കോടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

സാഹിത്യനഗര പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്നലെ മിഠായിത്തെരുവിൽ‍ സാഹിത്യകാരൻമാരുടെ മക്കളും സാംസ്കാരിക നായകരും ഒത്തുചേർന്ന് പുസ്തകങ്ങൾ വായിച്ചിരുന്നു.

നഗരത്തിലെ പുസ്തകശാലകളിൽ പ്രത്യേക വിലക്കുറവുകളും പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/214221/kozhikode-literarycity-official-announcement-today)