#MKRaghavan | എംകെ രാഘവൻ ടി.കെ പരീക്കുട്ടി ഹാജിയെ സന്ദർശിച്ചു

#MKRaghavan | എംകെ രാഘവൻ ടി.കെ പരീക്കുട്ടി ഹാജിയെ സന്ദർശിച്ചു
Apr 17, 2024 10:37 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) മുതിർന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി യത്തീംഖാനയുടെ അമരക്കാരനും നടക്കാവ് മഹല്ല് പ്രസിഡന്റുമായിരുന്ന ടി.കെ പരീക്കുട്ടി ഹാജിയെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ സന്ദർശിച്ചു. 

സ്ഥിരം പര്യടനത്തിന് തൊട്ടുമുമ്പ് അതിരാവിലെയായിരുന്നു ഹാജിയുടെ നടക്കാവിലെ വസതിയിൽ സ്ഥാനാർഥി എത്തിയത്.

സ്വന്തം സ്ഥാപനങ്ങളെക്കാള്‍ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുള്‍പ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി ഒരു നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച ടി.കെ. പരീക്കുട്ടിഹാജിയെ കസവുപുടവ കൊണ്ട് എംകെ രാഘവൻ എംപി ഹാരാർപ്പണം നടത്തി.


നൂറ്റിയാറാം വയസിലേക്ക് പ്രവേശിക്കുമ്പോഴും സേവനരംഗത്തുനിന്ന് മനസ്‌കൊണ്ടു പിന്‍മാറാന്‍ തയ്യാറല്ലെന്ന മട്ടിൽ വീട്ടിലിരിക്കുന്ന ഹാജി എംകെ രാഘവന് വിജയാശംസകൾ നേരുകയും ആശീർവദിക്കുകയും ചെയ്തു.

ഒരുകാലത്ത് കല്ലായിലെ ഏറ്റവും വലിയ മരവ്യവസായിയായിരുന്ന പരീക്കുട്ടിഹാജി തന്റെ ജീവിതമത്രയും അനാഥാലയങ്ങളുടെ  ഉയര്‍ച്ചയ്ക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് എം.കെ രാഘവൻ പറഞ്ഞു.

കൊടുവള്ളി യതീംഖാനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരീക്കുട്ടിഹാജി, കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും ഹാജിയാർ പ്രവര്‍ത്തിച്ചിരുന്നു.


അത് നാടിന്റെ അടിസ്ഥാന വികസനങ്ങളുടെ കാലമായിരുന്നെന്നും, മകൻ ലത്തീഫ് ഹാജിയുമായുള്ള സംഭാഷണത്തിൽ  എംകെ രാഘവൻ ഓർത്തെടുത്തു.

കോഴിക്കോട് വിമാനത്താവളത്തിനായി രൂപീകരിച്ച കമ്മിറ്റിയിലും പരീക്കുട്ടി ഹാജി സജീവമായിരുന്നു.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, എം.എസ്.എസ്., എം.ഇ.എസ്., പട്ടിക്കാട് ജാമിയനൂരിയ അറബിക് കോളേജ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സന്ദർശനത്തിൽ കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എ ഹംസ, ജന.കൺവീനർ കെ സാജിർ അറാഫത്ത്, സുമേഷ് തുടങ്ങിയവർ സ്ഥാനാർഥി എംകെ രാഘവനെ അനുഗമിച്ചു.

#MKRaghavan #visited #TKParikuttyHaji

Next TV

Related Stories
സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Apr 25, 2025 08:04 PM

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവക്ക് യോഗം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും മാര്‍പ്പാപ്പയുടെ വിയോഗത്തില്‍...

Read More >>
ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

Apr 25, 2025 08:00 PM

ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ...

Read More >>
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

Apr 25, 2025 07:58 PM

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

2024ല്‍ പുതുതായി ഒന്നാം വര്‍ഷ രജിസ്ട്രേഷന്‍ നടത്തി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കും 2024 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാ...

Read More >>
തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

Apr 25, 2025 07:55 PM

തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

മത്സര പരീക്ഷാ പരിശീലനം, പ്രീ-ഇന്റര്‍വ്യൂ ഡിസ്‌കഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ...

Read More >>
ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്

Apr 25, 2025 02:06 PM

ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നത്തിന്...

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകര വിരുദ്ധ പ്രതിജ്ഞയുമായി അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

Apr 24, 2025 10:44 PM

പഹൽഗാം ഭീകരാക്രമണം; ഭീകര വിരുദ്ധ പ്രതിജ്ഞയുമായി അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി പ്രതിജ്ഞ ചൊല്ലാക്കൊടുത്തു.മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്...

Read More >>
Top Stories










News Roundup