#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍
Apr 9, 2024 10:26 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്.

ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഒ.സിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപത്തായാണ് 50 കിലോയോളം വരുന്ന റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള കേബിള്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപ്പിടിച്ച വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ഇവര്‍ മീഞ്ചന്ത ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും പറ്റാവുന്ന രീതിയില്‍ തീ അണക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. വൈകാതെ തന്നെ ഇവിടെ എത്തിച്ചേര്‍ന്ന അഗ്‌നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍ ദുരന്തമുണ്ടാകുമായിരുന്നു.

കേബിളുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ടെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ. ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. സുരേഷ്, ജിന്‍സ് ജോര്‍ജ്, ജോസഫ് ബാബു, എം. ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീ അണക്കാന്‍ നേതൃത്വം നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ സുരക്ഷാ സേന അറിയിച്ചു.

#Police #say #unknown #persons #set #fire #near #Kozhikode #IOCplant;#cable#burned

Next TV

Related Stories
#VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

May 29, 2024 09:13 PM

#VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ...

Read More >>
#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

May 29, 2024 08:56 PM

#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

പേരാമ്പ്രയിലെ മരുതേരി അംഗൻവാടിയിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടത്താൻ...

Read More >>
#trollingprohibited | ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

May 29, 2024 08:50 PM

#trollingprohibited | ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും...

Read More >>
#trafficrestriction | മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗത നിരോധനം

May 29, 2024 08:38 PM

#trafficrestriction | മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗത നിരോധനം

കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും...

Read More >>
#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

May 29, 2024 12:47 PM

#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ്...

Read More >>
#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

May 29, 2024 09:41 AM

#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ്...

Read More >>
Top Stories

News Roundup