കോഴിക്കോട്: (newskozhikode.in) പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി.
പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി പൊലീസ് മുന്‍പാകെ കീഴടങ്ങിയത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്‌കൂളില്‍ വച്ച് എന്‍.സി.സിയുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
എന്‍.സി.സിയുടെ ചാര്‍ജ്ജ് ഉണ്ടായിരുന്നത് ബിജോ മാത്യുവിനായിരുന്നു. ക്യാമ്പിനിടെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പിന്നീട് ഡിസംബറില്‍ പരീക്ഷക്ക് എത്തിയപ്പോഴും വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജനുവരിയില്‍ പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നടപടി മനസിലാക്കിയ ഇയാള്‍ അന്ന് മുതല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടയില്‍ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളി.
വഴികളെല്ലാം അടഞ്ഞതിനെ തുടര്‍ന്ന് ബിജോ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബിജോയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
#Kozhikode,#teacher #surrendered #police #case #sexuallyassaulting #old# student