കോഴിക്കോട് : (truevisionnews.com) നല്ലളത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.
കാക്കൂർ കുറ്റിപ്പുറത്ത് ജേക്കബിന്റെ മകൻ അജേഷ് ജേക്കബ് (45) ആണ് മരിച്ചത്.
അരീക്കാട് ഉള്ളിശ്ശേരിക്കുന്നിൽ ബന്ധുവിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോൾ കഴിഞ്ഞ രാത്രി 11.30നാണ് അപകടം.
കോട്ടയത്തുനിന്നു കാസർകോട്ടേക്കു പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
#Kozhikode #KSRTC #bus #hit #passerby #who #undergoing #treatment #died