കോഴിക്കോട്: (newskozhikode.in) ഇന്ത്യൻ റിപ്പോർട്ടേഴ്സ് ഏൻ്റ് , മീഡിയ പേഴ്സൺസ് യൂനിയൻ (ഐ ആർ എം യു ) കോഴിക്കോട് സിറ്റി മേഖല കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും ഐഡി കാർഡ് വിതരണവും നടന്നു.
മീഡിയ സെൻ്ററിൽ വെച്ച് നടന്ന കൺവെൻഷൻ ഐ ആർ എം യു ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു.
പി.കെ.പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ടി.കെ റഷീദ്, എം.എം.ധ്രുവൻ നായർ, പ്രജിനി, എം. ശാഗിൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ധ്രുവൻ നായർ (പ്രസിഡൻ്റ്), എം.ശാഗിൻ ( സെക്രട്ടറി), സുജേഷ്(വൈസ് പ്രസിഡൻറ്), സി.സുദീപ് കുമാർ(ജോ. സെക്രട്ടറി), പ്രജിനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
#IRMU #Kozhikode #City #Region #organized #convention #IDcard #distribution