#laborexploitation | തൊഴിൽ ചൂഷണം തടയാൻ ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ സംഘടിക്കുന്നു; ഐ ഡി കാർഡുകൾ വിതരണം ചെയ്തു

#laborexploitation | തൊഴിൽ ചൂഷണം തടയാൻ ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ സംഘടിക്കുന്നു; ഐ ഡി കാർഡുകൾ വിതരണം ചെയ്തു
Feb 25, 2024 10:39 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 40,000 ത്തോളം വരുന്ന സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ നേരിടുന്ന കടുത്ത തൊഴിൽ ചൂഷണം തടയാൻ കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ഇടപെടുന്നു.

സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ കോ-ഓർഡിനേറ്റർന്മാരുടെ ചൂഷണത്തിന് വർഷങ്ങളായിട്ട് വിധേയരായി കൊണ്ടിരിക്കുകയാണ്. നിർമ്മാതാക്കൾ ആർട്ടിസ്റ്റുകൾക്ക് നൽകുവാൻ 1500 മുതൽ 2000 രൂപ വരെ നൽകുന്നുണ്ടെങ്കിലും ആർട്ടിസ്റ്റുകൾക്ക് 300 ഉം 500 ഉം മാത്രമേ നൽകുന്നുള്ളൂ.

അഭിനയമോഹമുള്ളവർ പ്രതികരിക്കാതെ കിട്ടുന്നതും വാങ്ങി സ്ഥലം വിടുന്ന പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം ദിവസം 1200 രൂപയും രാത്രി ഷൂട്ടിന് 1500 രൂപയും കിട്ടണമെന്ന് കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

ന്യൂ ഇന്ത്യൻ ഫിലിം സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ. ID കാർഡ് വിതരണവും പൊതുയോഗവും കോഴിക്കോട് ഹോട്ടൽ നളന്ദയിൽ നടന്നു.

പ്രശസ്ത സിനിമാ താരങ്ങളായ വിനോദ് കോഴിക്കോട്, ഡൊമിനിക്ക് ചിറ്റേട്ട്, വിജയൻ കാരന്തൂർ, ഇല്ലിക്കെട്ട് നമ്പൂതിരി, നിർമ്മാതാവും ആക്ടറുമായ ഭാസ്കരൻ വെറ്റിലപ്പാറ, നടിമാരായ അനുമ കോഴിക്കോട്, ലൈല തൃശ്ശൂർ, സിന്ധു നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു വണ്ടൂർ, പ്രൊഡക്ഷൻ മാനേജർ ദാസുട്ടി പുതിയറ, സംവിധായകരായ റഷീദ് കാപ്പാട്, അർഷാദ് അബ്ദു, റഷീദ് മാത്തോട്ടം തുടങ്ങി സിനിമാ നിർമ്മാതാക്കളും താരങ്ങളും പങ്കെടുക്കുകയുണ്ടായി.


ചടങ്ങിൽ കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ഫൗണ്ടറും സംസ്ഥാന കോർഡിനേറ്ററുമായ വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതം പറഞ്ഞു.

മുതിർന്ന ആർട്ടിസ്റ്റ് വിനോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ ആർട്ടിസ്റ്റ് ഡൊമിനിക്ക് ചിറ്റേട്ട് ഉദ്ഘാടനം നിർവഹിച്ചു. ഐഡി കാർഡ് വിതരണോത്ഘാടനം വിജയൻ കാരന്തൂർ നിർവഹിച്ചു.

ചടങ്ങിൽ സിനിമ സീരിയൽ താരങ്ങളായ ഇല്ലിക്കെട്ട് നമ്പൂതിരിയേയും അനുപമയെയും ആദരിച്ചു. സിനിമ മേഖലയിൽ ഇല്ലാത്ത തസ്തിക ഉണ്ടാക്കി ആർട്ടിസ്റ്റുകൾക്ക് ചെയ്യുന്ന ജോലിക്ക് കിട്ടേണ്ട കൂലിയുടെ 90% വും തട്ടിയെടുക്കുന്നത്.

തടയേണ്ടത് ആവശ്യമാണെന്നും ഈ സംഘടനയ്ക്ക് അതിന് കഴിയട്ടെ എന്നും ഉത്ഘാടന പ്രസംഗത്തിൽ സംവിധായകനും സിനിമ താരവും നിർമ്മാതാവുമായ ഡൊമിനിക്ക് ചിറ്റേട്ട് പറഞ്ഞു.

ജില്ല സംസ്ഥാന ഭാരവാഹികളായ അർക്കനൂർ ശശീധരൻ, ഭാസ്ക്കരൻ വെറ്റിലപ്പാറ, ദാസുട്ടി പുതിയറ, ബിനു വണ്ടൂർ എന്നിവർ സംസാരിച്ചു. അജിത്ത് കുണ്ടായിത്തോട് നന്ദിയും പറഞ്ഞു.

#Film #supporting #artists #organize #stop #labor #exploitation; #ID #cards #were #distributed

Next TV

Related Stories
സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Apr 25, 2025 08:04 PM

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവക്ക് യോഗം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും മാര്‍പ്പാപ്പയുടെ വിയോഗത്തില്‍...

Read More >>
ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

Apr 25, 2025 08:00 PM

ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ...

Read More >>
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

Apr 25, 2025 07:58 PM

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

2024ല്‍ പുതുതായി ഒന്നാം വര്‍ഷ രജിസ്ട്രേഷന്‍ നടത്തി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കും 2024 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാ...

Read More >>
തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

Apr 25, 2025 07:55 PM

തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

മത്സര പരീക്ഷാ പരിശീലനം, പ്രീ-ഇന്റര്‍വ്യൂ ഡിസ്‌കഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ...

Read More >>
ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്

Apr 25, 2025 02:06 PM

ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നത്തിന്...

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകര വിരുദ്ധ പ്രതിജ്ഞയുമായി അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

Apr 24, 2025 10:44 PM

പഹൽഗാം ഭീകരാക്രമണം; ഭീകര വിരുദ്ധ പ്രതിജ്ഞയുമായി അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി പ്രതിജ്ഞ ചൊല്ലാക്കൊടുത്തു.മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്...

Read More >>
Top Stories