#FarooqALPSchool | കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമയുമായി ഫാറൂഖ് എ എല്‍ പി സ്‌കൂള്‍

#FarooqALPSchool | കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമയുമായി ഫാറൂഖ് എ എല്‍ പി സ്‌കൂള്‍
Feb 22, 2024 10:23 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമയുമായി ഫാറൂഖ് എ എല്‍ പി സ്‌കൂള്‍.

സ്‌കൂളിലെ അധ്യാപകന്‍ ഫൈസല്‍ അബ്ദുള്ള സംവിധാനം നിര്‍വ്വഹിച്ച ഔട്ട് ഓഫ് ടെന്‍ ശനിയാഴ്ച കാലത്ത് 9 മണിക്ക് രാമനാട്ടുകര സുരഭി സിനമാസില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ പ്രദര്‍ശനം നടക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എം.മുഹമ്മദ് കുട്ടിയും, ഫൈസല്‍ അബ്ദുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സും, അവരോട് സമൂഹം സ്വീകരിക്കുന്ന മന:ശാസ്ത്ര സമീപനവുമാണ് സിനിമയുടെ പ്രമേയം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇശല്‍ റഹ്‌മാന്‍, രാഹുല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയില്‍ 40-ഓളം കുട്ടികള്‍ വേഷമിടുന്നു.

ആര്‍ട്ടിസ്റ്റും, അധ്യാപികയുമായ ശ്രുതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഫൈസല്‍ അബ്ദുള്ളയും, സലാം തറമ്മലുമാണ് തിരക്കഥ. സ്‌കൂളിന്റെ പിടിഎ പ്രസിഡണ്ട് പി.പി.ഹാരിസാണ് ക്യാമറാമാന്‍.

സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും സിനിമയുടെ ക്രൂ ആയി പ്രവര്‍ത്തിക്കുന്നു. സിനിമാ നിര്‍മ്മാണത്തിന് വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് സാമ്പത്തിക സഹായം നല്‍കിയത്.

മുപ്പത് മിനിട്ടാണ് സിനിമ ദൈര്‍ഘ്യം. ഉച്ചക്കഞ്ഞി, തൊട്ടാവാടി, തല്ലുകൊള്ളികള്‍ എന്നീ ഹ്രസ്വ ചിത്രങ്ങളും ഫൈസല്‍ അബ്ദുള്ള ഇതിന് മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പി.പി.ഹാരിസ്, ജഹാംഗീര്‍ കബീര്‍, സലാം തറമ്മല്‍, നിയാസ്, വിദ്യാര്‍ത്ഥികളായ രാഹുല്‍.എം, ഇശല്‍ ഈമാന്‍.വി എന്നിവരും പങ്കെടുത്തു.

#FarooqALPSchool #talking #film #for #children

Next TV

Related Stories
മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

Feb 9, 2025 11:56 PM

മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പദ്ധതി സമർപ്പിച്ചു. മർകസ് ഡയരക്ടർ സി പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം...

Read More >>
കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

Feb 9, 2025 10:24 PM

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും...

Read More >>
ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

Feb 9, 2025 10:19 PM

ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

Feb 9, 2025 08:43 PM

കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും...

Read More >>
ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

Feb 8, 2025 11:09 AM

ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ...

Read More >>
Top Stories










News Roundup






Entertainment News