#Protest | കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം; കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരച്ച് ജയ്‌ശ്രീറാം വിളി

#Protest | കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം; കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരച്ച് ജയ്‌ശ്രീറാം വിളി
Jan 22, 2024 04:54 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) സംഘ്പരിവാർ അനുകൂല പ്രദർശനത്തിനെതിരെ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി പ്രതിഷേധം.

എസ്എൻഎസ് എന്ന ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

ഇന്നലെ രാത്രി എസ്എൻഎസ് ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരക്കുകയും അതിൽ ശ്രീരാമന്റെ പ്രതീകാത്മക ചിത്രം ഉൾപ്പെടുത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തുകൊണ്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു.

തുടർന്ന്, എൻഐടിയിലെ ഒരു വിദ്യാർത്ഥിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'ഇന്ത്യ രാമരാജ്യമല്ല' എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ഇത് ചോദ്യം ചെയ്ത എസ്എൻഎസ് ക്ലബ് അംഗങ്ങൾ പ്രതിഷേധിച്ച വിദ്യാർത്ഥിയെ മർദിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ മതേതര സംസകാരത്തിന് എതിരായ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധകർ ആഹ്വാനം ചെയ്തു.

തുടർന്ന് ജയ് ശ്രീറാം വിളികളുമായി എസ്എൻഎസ് അംഗങ്ങൾ രംഗത്തുവന്നു. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ പിരിച്ചുവിട്ടു.

എന്നാൽ, എസ്എൻഎസ് അംഗങ്ങളെ പിരിച്ചുവിടാനോ പോസ്റ്റർ നീക്കം ചെയ്യാനോ കോളേജ് അധികൃതർ തയ്യാറായില്ലെന്നും അധികൃതർ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ആരോപണം.

#Protest #Kozhikode #NIT; #Draw #map #India #saffron #call #Jaishream

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു - കെ.സുരേന്ദ്രൻ

Jul 26, 2024 02:42 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു - കെ.സുരേന്ദ്രൻ

വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയത് ഭരണഘടനാ ലംഘനമാണ്. ഇതാണ് ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചത്. ഇത് ഇപ്പോൾ കേന്ദ്രം...

Read More >>
#Keralaexpatriategroup | കേന്ദ്ര ബജറ്റ്: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

Jul 26, 2024 01:20 PM

#Keralaexpatriategroup | കേന്ദ്ര ബജറ്റ്: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

മുതലകുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവാസികളാണ്...

Read More >>
#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു

Jul 24, 2024 09:42 PM

#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു

തൊഴിൽ വിതരണത്തിലെ അന്തരം വിശകലന വിധേയമാക്കി, കൂട്ടായ മുന്നേറ്റത്തിലൂടെ നിലവിലുള്ള സംവിധാനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്തി പരിഹാരം...

Read More >>
#traindeath | കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Jul 24, 2024 11:18 AM

#traindeath | കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് ലഭിക്കുന്ന വിവരം....

Read More >>
#MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ്

Jul 23, 2024 08:37 PM

#MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ്

രാജ്യത്തിൻ്റെ നികുതി വരുമാനം ഉയർത്താനും അതേസമയം സാധാരണക്കാരൻ്റെ നികുതിഭാരം കുറയ്ക്കാനം ഈ ബജറ്റിൽ...

Read More >>
Top Stories