#BeypurInternationalWaterFest | ദാരുശില്പങ്ങൾക്ക് ജീവൻ പകർന്ന് ശശിധരൻ; വിസ്മയമായി ശില്പങ്ങൾ

#BeypurInternationalWaterFest | ദാരുശില്പങ്ങൾക്ക് ജീവൻ പകർന്ന് ശശിധരൻ; വിസ്മയമായി ശില്പങ്ങൾ
Dec 28, 2023 10:23 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) മരച്ചില്ലയില്‍ സുന്ദര ശില്‍പ്പങ്ങള്‍ കൊത്തിയെടുത്ത് ചിത്രകലയ്ക്ക് പുതിയ മാനം നല്‍കുകയാണ് പെരുമ്പാവൂർ സ്വദേശി പി എ ശശിധരൻ.

പക്ഷികളും മത്സ്യങ്ങളും മനുഷ്യ രൂപങ്ങളുമുൾപ്പെടെ മനോഹരമായ നിരവധി ശിൽപ്പങ്ങളാണ് അദ്ദേഹം കൊത്തിയെടുത്തത്. നല്ലൂരിൽ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിലാണ് ശശിധരന്റെ കരവിരുത് ജനത്തെ ആകർഷിക്കുന്നത്.

മരത്തടിയില്‍ ചിത്രങ്ങള്‍ വരച്ച് കട്ട് ചെയ്‌തെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. അല്ലാത്തപക്ഷം മരത്തടിയുടെ രൂപത്തിനനുസൃതമായ രൂപങ്ങളാണ് നിർമ്മിക്കാറുള്ളതെന്ന് ശശിധരൻ പറയുന്നു.

വെറും ശിൽപങ്ങൾക്ക് പകരം 'ബ്രേക്ക് ദി ചെയിൻ' പോലെയുള്ള ആശയത്തെ അടിസ്ഥാനമാക്കിയും മരത്തടിയിൽ കരവിരുത് തീർക്കാറുണ്ട്. മഹാഗണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ ഒറ്റത്തടിയിലാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്.

നേരത്തെ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്തിരുന്ന ശശിധരൻ വിരമിച്ച ശേഷമാണ് വുഡ് കാർവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ഈ മേഖലയിൽ ലഭിച്ചിട്ടുണ്ട്.

#Sasidharan #brought #life #sculptures; #Amazing #sculptures

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു

Jul 13, 2025 06:04 PM

വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു

വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം, ശിലാസ്ഥാപനം...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/- //Truevisionall