#BeypurInternationalWaterFestival | ജനസാഗരം സാക്ഷി; ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ നാളെ സമാപിക്കും

#BeypurInternationalWaterFestival | ജനസാഗരം സാക്ഷി; ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ നാളെ സമാപിക്കും
Dec 28, 2023 10:18 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) ഒഴുകിയെത്തിയത് ജനസാഗരം. നാല് നാൾ നാട് നെഞ്ചേറ്റിയ അന്താരാഷ്ട്ര ജലോത്സവത്തിന് നാളെ കൊടിയിറങ്ങും.

കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസൺ വികേന്ദ്രീകൃതമായി മൂന്നിടത്തായാണ് നടക്കുന്നത്.

ബേപ്പൂർ, ചാലിയം, നല്ലൂർ എന്നിവിടങ്ങൾ വേദിയായി. ഇതിന് പുറമെ കോഴിക്കോട് ബീച്ചിൽ കൂടി കലാസാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു.

ജലത്തിലെ കായിക, സാഹസിക ഇനങ്ങൾക്ക് പുറമെ, കലാപരിപാടിയായും ഭക്ഷ്യമേളയായും പട്ടം പറത്തൽ മത്സരമായും പ്രതിരോധ കപ്പൽ സന്ദർശനമായും സായുധ സേനകളുടെ ആയുധങ്ങളുടെ പ്രദർശനമായും ജനങ്ങൾ മേളയെ ഏറ്റെടുക്കുകയായിരുന്നു.

നാളെ വൈകീട്ട് (വെള്ളി) ഏഴിന് ബേപ്പൂർ മറീനയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പങ്കെടുക്കും.

നല്ലൂരിലെ ഇ. കെ നായനാർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം (ആർ.ടി), ആർട്ട്‌ ഫെസ്റ്റിവൽ ശനിയാഴ്ച്ചയാണ് സമാപിക്കുക.

#Witness #sea #​​people; #BeypurWaterFestival #conclude #tomorrow

Next TV

Related Stories
മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

Feb 9, 2025 11:56 PM

മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പദ്ധതി സമർപ്പിച്ചു. മർകസ് ഡയരക്ടർ സി പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം...

Read More >>
കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

Feb 9, 2025 10:24 PM

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും...

Read More >>
ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

Feb 9, 2025 10:19 PM

ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

Feb 9, 2025 08:43 PM

കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും...

Read More >>
ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

Feb 8, 2025 11:09 AM

ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ...

Read More >>
Top Stories