#BeypurInternationalWaterFest | കടൽക്കരുത്ത് വിളിച്ചോതാൻ ഇന്ന് ഐസിജിഎസ് ആര്യമാനൊപ്പം ഐഎൻഎസ് കബ്രയും

#BeypurInternationalWaterFest | കടൽക്കരുത്ത് വിളിച്ചോതാൻ ഇന്ന് ഐസിജിഎസ് ആര്യമാനൊപ്പം ഐഎൻഎസ് കബ്രയും
Dec 27, 2023 12:03 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിന്റെ ഭാഗമാകാൻ നേവിയുടെ അഭിമാനമായ ഐഎൻഎസ് കബ്ര ഇന്ന് കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് ആര്യമാന് ഒപ്പം ചേരും. രണ്ട് കപ്പലുകളിലും പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

ഡിസംബർ 29 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. കൂടാതെ പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഉണ്ടായിരിക്കും.

സേനയെ പരിചയപ്പെടുത്താനും കപ്പലിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോർട്ടിൽ ഒരുക്കിയ സ്റ്റാളിലൂടെ സാധിക്കും.

നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും ഹെലികോപ്റ്റര്‍ സെര്‍ച്ച് ഡെമോണിയ, ഫ്ലൈ പാസ്റ്റ് എന്നിവയും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കോസ്റ്റുഗാര്‍ഡിന്റെ എഎൽഎച്ച് ഹെലികോപ്റ്റർ രക്ഷാദൗത്യ പ്രദർശനത്തിന്റെ ഭാഗമാകും.

അവസാന ദിനം 29ന് വൈകീട്ട് ഐസിജിഎസ് ആര്യമാൻ ബേപ്പൂർ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനു ശേഷം ദീപാലങ്കാരവും ഫയറിങ് ഓഫ് ഫ്ലെയേഴ്സും ചെയ്യും. വിവിധ സേനകളുടെ നേതൃത്വത്തിൽ കലാകായിക പ്രകടനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 27ന് വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ നേവി ബാന്റിന്റെ കണ്‍സേര്‍ട്ടും നല്ലൂരില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും അരങ്ങേറും. മൂന്നാം ദിവസമായ ഡിസംബര്‍ 28ന് വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും നടക്കും.

#INS #Kabra #along #ICGS #Aryaman #today #call #for #sea #power

Next TV

Related Stories
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall