#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും

#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും
Dec 26, 2023 09:51 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. ഈ മാസം 29 വരെ നീളുന്ന മേളയിൽ വാട്ടർ സ്പോർട്സ് ഇനങ്ങളും ഭക്ഷണമേളയും സാംസ്കാരിക കലാപരിപാടികളും അരങ്ങേറും.

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബേപ്പൂർ, ചാലിയം, നല്ലൂർ എന്നീ മൂന്നു വേദികളിലായാണ് ഇത്തവണ ബേപ്പൂർ ഇന്‍റര്‍നാഷണൽ വാട്ടർ ഫെസ്റ്റ് നടക്കുന്നത്.

കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമേ തദ്ദേശവാസികളുടെ നാടൻ തോണിതുഴച്ചിൽ, വലവീശൽ, ചൂണ്ടയിടൽ മത്സരങ്ങൾ തുടങ്ങിയവ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

തനതുരുചി വിഭാഗങ്ങൾ അണിനിരക്കുന്ന ഫുഡ് ഫെസ്റ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ബേപ്പൂരിൽ ജല-കായിക പരിപാടികളും വൈകിട്ട് കൾച്ചറൽ പരിപാടികളും ഉണ്ടായിരിക്കും.

വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നല്ലൂരിൽ ടൂറിസം ആൻഡ് ടെക്സ്റ്റയിൽ ആർട്ട് ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്.

അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ 18ഓളം സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ടെക്സ്റ്റൈൽ കരകൗശലവിദഗ്ധർ പങ്കെടുക്കുന്ന ഫെസ്റ്റ് നാളെ വൈകീട്ട് 4.30ന് നല്ലൂർ സ്റ്റേഡിയത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.

#The #third #season #BeypurInternationalWaterFest #begin #today

Next TV

Related Stories
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall