#BeyporeInternationalWaterFest | ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍

#BeyporeInternationalWaterFest | ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍
Dec 24, 2023 04:28 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) അതിരാവിലെ നൂറുകണക്കിന് ആളുകൾ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ ഓടി.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ വരവറിയിച്ചാണ് ഞായറാഴ്ച രാവിലെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

112 ആളുകളാണ് മിനി മരത്തോണിൽ പങ്കെടുത്തത്. 53 പേർ ബേപ്പൂർ വരെ ഓടി. വിദ്യാർത്ഥിയായ എം എസ് അജ്മൽ വിജയിയായി. നബീൽ ഷഹീം രണ്ടാം സ്ഥാനവും കെ കെ ഷബീൽ മൂന്നാം സ്ഥാനവും നേടി.


ഫിനിഷ് ചെയ്ത രണ്ട് വനിതകൾക്കും മറ്റ് അഞ്ച് പേർക്കും പ്രോത്സാഹന സമ്മാനം നൽകി. ഫ്ലാഗ് ഓഫ് ചടങ്ങിൽ കൗൺസിലർ ടി കെ ഷെമീന, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് എന്നിവർ പങ്കെടുത്തു.


ബേപ്പൂരിൽ നടന്ന സമാപന ചടങ്ങ് കോർപറേഷൻ പൊതുമരാമത്ത് സമിതി ചെയർമാൻ പി സി രാജൻ ഉദ്ഘാടനം ചെയ്തു.

നഗരാസൂത്രണ സമിതി ചെയർപേഴസൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി രജനി, വാടിയിൽ നവാസ്, എം ഗിരിജ, സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡന്റ് ഡോ റോയ് വി ജോൺ, കെ എം ജോസഫ്, കെ പി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് സ്വാഗതവും ഡി ടി പി സി മാനേജർ നിഖിൽ പി ഹരിദാസ് നന്ദിയും പറഞ്ഞു.

#Minimarathon #through #soil #historical #Kozhikode #Beypur

Next TV

Related Stories
തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

Jun 20, 2025 06:35 PM

തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

നിറപ്പൊലിമക്കും ഓണക്കനിക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍...

Read More >>
ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Jun 18, 2025 12:52 PM

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/-