#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: പുരുഷ വിഭാഗം സെപക് താക്രോ മത്സരത്തിൽ തൃശ്ശൂർ ജേതാക്കൾ

#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: പുരുഷ വിഭാഗം സെപക് താക്രോ മത്സരത്തിൽ തൃശ്ശൂർ ജേതാക്കൾ
Dec 22, 2023 03:07 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) പുരുഷ വിഭാഗം സെപക് താക്രോ മത്സരത്തിൽ തൃശ്ശൂർ ചാമ്പ്യൻമാർ. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഏകപക്ഷിയമായ രണ്ട് സെറ്റുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് തൃശ്ശൂർ വിജയിച്ചത്.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിലാണ് സെപക് താക്രോ മത്സരം സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.വി സതീശൻ വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ ടീമിന് എട്ടായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് നാലായിരം രൂപയുമാണ് സമ്മാനത്തുക.

കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

വനിതാ വിഭാഗം സെപക് താക്രോ പ്രദർശന മത്സരത്തിൽ കോഴിക്കോടിനെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കാസർകോട് വിജയികളായി.

#BeypurInternationalWaterFest: #Thrissur #winners #men's #SepakThakro #competition

Next TV

Related Stories
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall