#MalabarLiteratureFestival | മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് കോഴിക്കോട് തുടക്കമാകും

#MalabarLiteratureFestival | മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് കോഴിക്കോട് തുടക്കമാകും
Nov 30, 2023 09:36 AM | By VIPIN P V

കോ​ഴി​ക്കോ​ട്: (kozhikode.truevisionnews.com) മ​ല​ബാ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന് ഇന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​കും.

വൈ​കീ​ട്ട് 6.30ന് ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​ര​ൻ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

വൈ​കീ​ട്ട് സൂ​ഫി സം​ഗീ​ത​ജ്ഞ​രാ​യ വാ​ർ​സി സ​ഹോ​ദ​ര​ന്മാ​രു​ടെ ഖ​വാ​ലി നി​ശ അ​ര​ങ്ങേ​റും. പു​സ്ത​ക ച​ര്‍ച്ച​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍, സം​വാ​ദ​ങ്ങ​ള്‍, ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സം​ഗീ​ത സ​ദ​സ്സു​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​ക്കും ഫെ​സ്റ്റി​വ​ൽ വേ​ദി​യാ​കും.

മാ​പ്പി​ള, ദ​ലി​ത്, ആ​ദി​വാ​സി ജീ​വി​ത​ങ്ങ​ളെ ഡോ​ക്യു​മെ​ന്റ് ചെ​യ്യു​ന്ന സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും തു​ട​ർ​ച​ർ​ച്ച​ക​ളും ഫെ​സ്റ്റി​വ​ലി​ൽ അ​ര​ങ്ങേ​റു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

ക​നി​മൊ​ഴി, എ​ന്‍സെ​ങ് ഹോ, ​നി​ഷ​ത് സൈ​ദി, ക്രി​സ്റ്റ​ഫെ ജാ​ഫ്രി​ലോ, ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, എ​സ്. ഹ​രീ​ഷ്, ഉ​ണ്ണി ആ​ര്‍, ഫ്രാ​ന്‍സി​സ് നൊ​റോ​ണ, പി.​എ​ഫ്. മാ​ത്യൂ​സ്, സ​ന്തോ​ഷ് ജോ​ര്‍ജ് കു​ള​ങ്ങ​ര, മു​ഹ്സി​ന്‍ പ​രാ​രി, വി​ധു വി​ൻ​സെ​ന്റ്, വി​ജ​യ​രാ​ജ​മ​ല്ലി​ക തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ക​ട​ലാ​ണ് മ​ല​ബാ​ർ ഫെ​സ്റ്റി​വെ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യം. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്രം പ​ത്തോ​ളം സെ​ഷ​നു​ക​ള്‍ എം.​എ​ൽ.​എ​ഫി​ലു​ണ്ട്. കോ​ഴി​ക്കോ​ടി​ന് ല​ഭി​ച്ച യു​നെ​സ്‌​കോ സാ​ഹി​ത്യ ന​ഗ​രം പ​ദ​വി​യും മ​ല​യാ​ള പ്ര​സാ​ധ​ന​ത്തി​ന്‍റെ 200-ആം വാ​ർ​ഷി​ക​വും പ്ര​ധാ​ന വി​ഷ​യ​മാ​യി​രി​ക്കും.

ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ‘ദെ ​മ​ല​ബാ​റി​ക്ക​സ്’ ഹെ​റി​റ്റേ​ജ് വാ​ക്ക് കോ​ഴി​ക്കോ​ട് ചൊ​വ്വാ​ഴ്ച സ​മാ​പി​ച്ചു. പൈ​തൃ​ക യാ​ത്ര കു​റ്റി​ച്ചി​റ, മു​ച്ചു​ന്തി പ​ള്ളി, മി​ശ്ഖാ​ൽ പ​ള്ളി, ഗു​ജ​റാ​ത്തി സ്ട്രീ​റ്റ്, ബോ​റ മ​സ്ജി​ദ്, വ​ലി​യ​ങ്ങാ​ടി, മി​ഠാ​യി തെ​രു​വ്, മാ​നാ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

മ​ല​ബാ​ർ ച​രി​ത്രാ​നു​ഭ​വ​ങ്ങ​ൾ തേ​ടി ന​ട​ത്തി​യ യാ​ത്ര ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ത​ള​ങ്ക​ര, പൊ​ന്നാ​നി, കൊ​ണ്ടോ​ട്ടി, കൊ​ടു​ങ്ങ​ല്ലൂ​ർ, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​ങ്ങ​ളി​ലും ന​ട​ന്നു.

#MalabarLiteratureFestival #begin #today #Kozhikode

Next TV

Related Stories
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall