കോഴിക്കോട്: (kozhikode.truevisionnews.com) കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് വെള്ളിമാടുകുന്ന് സി.ഡബ്ല്യു.സിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഓടിപ്പോയെങ്കിലും പോലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്. മോഷ്ടിച്ച കമ്പിയുമായി പോലീസ് പിടിയിലായ ഇയാൾക്ക് കഴിഞ്ഞമാസമാണ് കോടതി ജാമ്യം അനുവദിച്ചത്.
സംഘത്തിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.വി ബിജു, എസ്ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വൻ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, പിങ്ക് പോലീസ് ദിവ്യ എന്നിവർ ഉണ്ടായിരുന്നു.
#Kozhikode #arrested #young #molested #minor #girl