കോഴിക്കോട് : (kozhikode.truevisionnews.com) കൊയിലാണ്ടി നന്തിയിൽ നിന്ന് പമ്പിങ് മോട്ടറുകൾ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. നന്തി സ്വദേശിയായ സിനാൻ (19) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലു മാസമായി നന്തി മേഖലയിൽ ആളില്ലാത്ത വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോട്ടർ കാണാതാവുന്നത് പതിവായിരുന്നു.
ഇയാൾ മോഷ്ടിച്ച മോട്ടറുകൾ നന്തിയിലെ ആക്രിക്കടയിൽനിന്ന് കണ്ടെടുത്തു.
സിനാന്റെ കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ അനീഷ്, സിപിഒ ശൈലേഷ്, എഎസ്ഐ വിനോദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
#Man #arrested#stealing #pumping #motors #Koilandi #police #intensified #search #co-accused