കോഴിക്കോട്: (kozhikode.truevisionnews.com) ആത്മാര്‍ത്ഥതയോടെ സത്യസന്ധമായി പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു ആര്‍.കെ. നമ്പ്യാര്‍ എന്ന് സ്വാതന്ത്യസമര സേനാനി പി.വാസു അഭിപ്രായപ്പെട്ടു.
ആര്‍.കെ നമ്പ്യാരുടെ ഏഴാം ചരമവാര്‍ഷികത്തില്‍ കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചെക്കൂട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ബോധവും ബന്ധങ്ങളുമുളള പത്രപ്രവര്‍ത്തകനായിരുന്നു നമ്പ്യാരെന്നും സാമൂഹ്യമാറ്റത്തിനു വേണ്ടി നിശ്ശബ്ദമായി പ്രവര്‍ത്തിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും ചെക്കൂട്ടി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തര പത്രപ്രവര്‍ത്തനത്തിന്റെ ആദ്യ കാല തരംഗത്തെ പ്രതിനിധാനം ചെയ്ത ആളായിരുന്നു അദ്ദേഹം. ഇ.കെ. ശ്രീനിവാസന്‍, സി.എം.കൃഷ്ണ പണിക്കര്‍, കെ.മൊയ്തീന്‍ കോയ, കെ.പി. വിജയകുമാര്‍, രാമദാസ് വേങ്ങേരി, പി.കിഷന്‍ ചന്ദ്, വി.എ.ലത്തീഫ്, ഭാസ്‌ക്കരന്‍ അള കാപുരി, സി.പി.ഐ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു.
#RKNambiar #conducted #commemoration