കോഴിക്കോട്: (kozhikode.truevisionnews.com) ജില്ലയിൽ അപകട ദുരന്ത നിവാരണ പ്രവർത്തനങ്ങളെ നേരിടാൻ സന്നദ്ധ വളണ്ടിയർ സേനയായ താലൂക്ക് ദുരന്ത നിവാരണ സേന ടി.ഡി.ആർ.എഫിന് തുടക്കമായി.
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ടി.ഡി.ആർ.എഫ് രൂപീകരണവും ജീവൻ രക്ഷാ പരിശീലനവും കോഴിക്കോട് അഡീഷണൽ പോലീസ് സൂപ്രണ്ട് കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ഡെപ്യുട്ടി കളക്ടർ , അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖ് മുഖ്യാഥിതിയായി . താലൂക്ക് ദുരന്തനിവാരണ സേന ചെയ്യുന്ന സേവനം വലിയ മാതൃകയാണന്നും രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സേനക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇരുവരും അറിയിച്ചു.
ചടങ്ങിൽ ദുരന്ത നിവാരണത്തിൽ ഡോക്ടറേറ്റ് നേടിയ ഹാമിദ് ഹുസൈനെയും ബി.എൽ.എസ് ട്രെയ്നർ മുഹമ്മദ് മുണ്ടമ്പ്രയേയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ടി.ഡി. ആർ എഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
തഹസിൽദാർ ശ്രീകുമാർ , നൗഷാദ് നല്ലളം , മുബാറക് മുക്കം ,അഫ്സൽ പള്ളികൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുമെന്നും പൊതു ജനങ്ങൾക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ടി.ഡി. ആർ എഫ് ചീഫ് കോഡിനേറ്റർ അറിയിച്ചു.
#Taluk #DisasterResponseForce #formed #Kozhikode #district