കോഴിക്കോട്: (kozhikode.truevisionnews.com) സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് കെ.ജി ഹർഷന്റെ എട്ടാമത് അനുസ്മരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചേളന്നൂർ ഏഴേ ആറിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ജോ.കൺവീനർ സി.പി. പ്രേമൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സി.പി നൗഷീർ, ഷാനി എടക്കണ്ടത്തിൽമീത്തൽ, ഇ.എം. പ്രകാശൻ എന്നിവർ സംസാരിച്ചു.
പുതുക്കുടി റിജിൻ പണിക്കർ സ്വാഗതവും വി. കനകരാജ് നന്ദിയും പറഞ്ഞു. വി. വിപീഷ്, വി.പി സുബീഷ് വി.പി. ഷിജു എന്നിവർ നേതൃത്വം നൽകി.
#free #medical #camp #conducted #Chelanur