കോഴിക്കോട്: (kozhikode.truevisionnews.com) ഇസ്രായേലിന്റെ സയണിസ്റ്റ് വംശീയതക്കെതിരെ പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് വിദ്യാർഥികളുടെ മഹാറാലി ഇന്ന് നടക്കും.
വൈകീട്ട് നാലിന് കോഴിക്കോട് സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. തുടർന്ന് പ്രമുഖ രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.
എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. റമീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യാതിഥിയാവുന്ന പൊതുസമ്മേളനത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് സി.ടി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിദ തുടങ്ങിയവർ പങ്കെടുക്കും.
ഫലസ്തീനികളോട് ഐക്യപ്പെട്ടുള്ള കലാപരിപാടികളും അവതരിപ്പിക്കും.
#Kozhikode #Student #Palestine #Solidarity #Maharalli #Today