#TibetanStudents | മലബാറിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാന്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്ട്

#TibetanStudents | മലബാറിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാന്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്ട്
Oct 21, 2023 03:39 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) മലബാറിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും പഠിക്കാൻ മൈസൂര്‍ ബൈലാ കുപ്പ് സംബോദ സ്‌കൂളിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോടെത്തി.

കടപ്പുറം കസ്റ്റംസ് റോഡിലെ ശ്രീ ബുദ്ധ വിഹാര്‍ മന്ദിരത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ആറ്റുക്കോയ പള്ളി കണ്ടി വിദ്യാര്‍ത്ഥി സംഘത്തിന് സ്വാഗതമോതി. 48 പേരുള്ള സംഘത്തില്‍ 5 പേര്‍ അദ്ധ്യാപകരും 43 വിദ്യാര്‍ത്ഥികളുമാണ്.

കാപ്പാട് ബീച്ച്, എരഞ്ഞിപ്പാലം സെന്റ് സേവ്യര്‍ കോളേജ്, പഴശ്ശിരാജാ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.പ്രൊഫ. വര്‍ഗ്ഗീസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ പരിപാടി ഡോ. സച്ചിന്‍ പി ജെയിംസ് ഉദ്ഘാടനം ചെയ്തു.

ശാന്തിനികേതന്‍ ഡയറക്ടര്‍ ഷാജു ഭായ് പ്രഭാഷണം നടത്തി. സിസ്റ്റര്‍ ആലീസ്, സ്‌നേഹ രാജ്, ടെന്‍സിംഗ് വെംഗ, എന്നിവര്‍ പങ്കെടുത്തു. അനില്‍ തിരുവോത്ത്, എബി പി ജോയ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ബുദ്ധവിഹാറില്‍ നടന്ന മൗനത്തിലും പാലി ഭാഷയിലുള്ള പ്രാര്‍ത്ഥനയിലും വിദ്യാര്‍ത്ഥിസംഘം പങ്കു ചേര്‍ന്നു. മൂന്ന് ദിവസം കോഴിക്കോടിന് ഒപ്പമുണ്ടാവുമെന്ന് സംഘനേതാവ് ടെന്‍സിംഗ് വംഗ വ്യക്തമാക്കി

#Tibetan #Students #Kozhikode #Study #Malabar #History #Culture

Next TV

Related Stories
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall