കോഴിക്കോട്: (kozhikode.truevisionnews.com) കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു.
ഈ മാസം 28 മുതലാണ് മുഴുവൻ സമയ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നത്. പകൽ സമയത്ത് മാത്രമാണ് നിലവിൽ കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്.
ജനുവരിയിലാണ് റൺവേ റീ കർപ്പറ്റിങ് പ്രവർത്തികൾ ആരംഭിച്ചത്. പ്രവർത്തികൾ ആരംഭിച്ച അന്ന് മുതൽ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ, രാവിലെ പത്ത് മാണി മുതൽ വൈകിട്ട് ആറ് മാണി വരെയായിരുന്നു.
റൺവേ റീ കർപ്പട്ടിങ്ങിനു പുറമെ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയായതോടെയാണ് മുഴുകുവാൻ സമയ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. ഈ മാസം 28 മുതൽ 24 മണിക്കൂർ സർവീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
ഇതോടെ വിമാന കമ്പനികളുടെ ശൈത്യകാല ഷെഡ്യുളുകളിലും മാറ്റം വരും. അതെ സമയം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിലിറങ്ങാൻ അടിയന്തരമായി അനുമതി നൽകണം എന്ന ആവിശ്യവും ഉയരുന്നുണ്ട്.
#Fulltime# services #resume #from #Karipur #airport