കോഴിക്കോട്: (kozhikode.truevisionnews.com) ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ മഹാമാരി കാലത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഒരു ചിത്രകലാ പ്രദർശനം 'ആർ കോവി 19'.
കോഴിക്കോട് ആർട്ട് ഗാല്ലറിയുടെ ചുവരുകൾ വെള്ളിയാഴ്ച ഒരു മനുഷ്യരാശിയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നിസ്സഹായതയുടെയും നിറങ്ങൾ കൊണ്ട് നിറഞ്ഞു.
ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് 19 ൻറെ ഓർമ്മകൾ ആയിരുന്നു അവ. പ്രാണവയുവിന് പോലും മനുഷ്യർ പരക്കം പറഞ്ഞ നാളുകൾ.
ദുരിതക്കടൽ താണ്ടിയ ഒരു കൂട്ടം മനുഷ്യരുടെയും ഇടക്ക് മുങ്ങിപ്പോയവരുടെയും അതിജീവിച്ചവരുടെയും നേർചിത്രങ്ങൾ കാണിച്ച പ്രദർശനം കലാകാരി ഫോറിന്റോ ദീപ്തിയുടെ ചിന്തയിൽ നിന്നുണർന്നതാണ്.
പൂർണമായും വനിതകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രദർശിപ്പിച്ച എൺപതോളം ചിത്രങ്ങളിൽ ഭൂരിഭാഗവും വനിതകളുടെ തന്നെയായിരുന്നു.
പ്രദർശനം മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് മദനൻ മുഖ്യാതിഥിയായിരുന്നു. പ്രദർശനം 23 വരെ നീളും.
#RCoV19 #Film #Exhibition #Memories #Covid #Times