കോഴിക്കോട്: (kozhikode.truevisionnews.com) ഗവ. മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ പ്രതിക്കെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അതിജീവിതയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥ ഡോ. പി. പ്രിയത മൊഴിയെടുത്തു.
അതിജീവിതയുടെ ബന്ധുവും ഒപ്പമുണ്ടായിരുന്നു. മൊഴി എടുക്കൽ രണ്ടു മണിക്കൂറോളം നീണ്ടു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐ.സി.യുവിലേക്കു മാറ്റിയ ശേഷമാണ് അറ്റന്‍ഡർ ശശീന്ദ്രൻ പീഡിപ്പിച്ചതെന്ന് അതിജീവിത മൊഴി കൊടുത്തു.
സംഭവം ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അറിയിച്ചിരുന്നു. പിന്നീട് പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഗൈനക്കോളജിസ്റ്റ് മൊഴി എടുത്തെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും അവർ രേഖപ്പെടുത്തിയില്ലെന്നും അതിജീവിത പറഞ്ഞു.
കേസിലെ പ്രതി ശശീന്ദ്രന്റെയും അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതികളായ അഞ്ചു ജീവനക്കാരുടെയും സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 18-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായി ഐ.സി.യുവില്‍ കിടക്കവേയാണ് ആശുപത്രി അറ്റന്ററാല് പീഡിപ്പിക്കപ്പെട്ടത്.
#Kozhikode #Medical College #I.C.U #rape case #Police #statement