കോഴിക്കോട് : (kozhikode.truevisionnews.com) ലോകത്തെ ഏറ്റവും മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇരിങ്ങലിലെ സർഗാലയ കേരള ആർട്സ് ആന്റ് ക്രാഫ്ട്സ് വില്ലേജ്.
യൂറോപ്പിലെ എസ്റ്റോണിയയിലെ ടാളിനിൽ വെച്ച് നടന്ന ഗ്രീൻ ഡെസ്റ്റിനേഷൻ കോൺഫെറൻസിലാണ് അവാർഡ് പ്രഖ്യാപനം.
അഭിവൃദ്ധി പെടുന്ന സമൂഹങ്ങൾ എന്ന വിഭാഗത്തിലാണ് പ്രവേശനം. ഇതോടെ ലോകത്തെ ഏറ്റവും മികച്ച ടൂറിസം ഫെയറായ ഐ ടി ബി ബെർലിന്റെ 2024 അവാർഡിന് മത്സരിക്കാനും യോഗ്യത നേടി.
ഐ ടി ബി ബെർലിൻ ട്രാവൽ മാർട്ട്, ഗ്രീൻ ഡെസ്റ്റിനേഷൻസ്, ഫ്യൂച്ചർ ടൂറിസം കൊയലിഷൻ എന്നീ സംഘടനകളാണ് അംഗീകാരം പ്രഖ്യാപിച്ചത്.
കോവിഡ് കാലത്ത് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്ക് വേണ്ടി തദ്ദേശീയ സാമ്പത്തിക പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുകയും, സാമൂഹിക ശാക്തികരണം തൊഴിൽ ക്ഷാമം പരിഹരിക്കാൻ കാർഷിക രംഗത്ത മികച്ച ഇടപെടലിനുമാണ് അവാർഡ്.
ഡി ഗിരീഷ് കുമാർ, കെ ടി ശേഖരൻ, ഡോ ടി നിഖിൽ ദാസ്, പി പി ഭാസ്കരൻ, ടി കെ രാജേഷ്, എം ടി സുരേഷ് ബാബു, കെ കെ ശിവദാസൻ, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#Sargala #receives #international# honour