കോഴിക്കോട്: (kozhikode.truevisionnews.com) കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സഹകാരികളുടെ പ്രതിഷേധം.
സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച മാനാഞ്ചിറ ആദായനികുതി ഓഫീസ് മാർച്ചിൽ ജില്ലയിലെ സഹകാരികളും സഹകരണ ജീവനക്കാരുമായ നൂറുകണക്കിനാളുകൾ അണിനിരന്നു.
കോർപറേറ്റുകൾക്കും ഓഹരി വിപണിയിലെ വമ്പൻമാർക്കും വഴിതുറക്കാനായി സഹകരണ മേഖലയിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾക്കെതിരെയായിരുന്നു മാർച്ച്. ടി പി രാമകൃഷ്ണൻ എംഎൽഎ ധർണ ഉദ്ഘാടനംചെയ്‌തു.
പ്രൈമറി കോ -ഓപറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ടി കെ രാജൻ, ഇ രമേശ് ബാബു, കെ നൗഷാദ്, ആയാടത്തിൽ രവീന്ദ്രൻ, ഒ പി റഷീദ്, കെ ടി അനിൽകുമാർ, ഇ സുനിൽകുമാർ, ടി പി ദാസൻ, വി പി കുഞ്ഞികൃഷ്‌ണൻ, പി കെ ദിവാകരൻ എന്നിവർ സംസാരിച്ചു.
ജില്ലാ സഹകരണ സംരക്ഷണ സമിതി കൺവീനർ എം മെഹബൂബ് സ്വാഗതവും ടി വി നിർമലൻ നന്ദിയും പറഞ്ഞു.
#Protests #against #central #government'#attacks